ട്രാവന്‍കൂര്‍ ടൈറ്റാനിയം ജോലി തട്ടിപ്പ് കേസ് ; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി ; ഡിജിപി

39

ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്റ്റ്സ് ലിമിറ്റഡിലെ ജോലി തട്ടിപ്പ് കേസുകള്‍ അന്വേഷിക്കുന്നതിന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ ജി സ്പര്‍ജന്‍ കുമാറിന്റെ മേല്‍നോട്ടത്തില്‍ ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്റ്റ്സ് ലിമിറ്റഡിലെ ജോലി തട്ടിപ്പ് കേസുകള്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് ഉത്തരവായി.

തിരുവനന്തപുരം സിറ്റി ജില്ലാ ക്രൈം റിക്കോര്‍ഡ്സ് ബ്യൂറോ അസിസ്റ്റന്‍റ് കമ്മീഷണര്‍ ജെ.കെ ദിനില്‍ ആണ് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥന്‍. ഒന്‍പത് ഉദ്യോഗസ്ഥര്‍ കൂടി സംഘത്തില്‍ ഉണ്ടാവും. തട്ടിപ്പുമായി ബന്ധപ്പെട്ട് കന്റോണ്‍മെന്റ്, മ്യൂസിയം, പൂജപ്പുര, വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകള്‍ പ്രത്യേക അന്വേഷണസംഘം അന്വേഷിക്കും.

NO COMMENTS