യാത്രക്കാരുടെ ശ്രദ്ധയ്ക്ക് – ട്രെ​യി​ന്‍ ഗ​താ​ഗ​ത്തി​ല്‍ നി​യ​ന്ത്ര​ണം

195

തി​രു​വ​ന​ന്ത​പു​രം: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ക​ന​ത്ത മ​ഴ​യും, വെ​ള്ള​പ്പൊ​ക്കവും കാരണം മും​ബൈ മേ​ഖ​ല​യി​ലേ​ക്കു​ള്ള ട്രെ​യി​ന്‍ ഗ​താ​ഗ​ത്തി​ല്‍ നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി . മൂ​ന്നു ട്രെ​യി​നു​ക​ള്‍ പൂ​ര്‍​ണ​മാ​യും റ​ദ്ദാ​ക്കിയെന്നും. ചി​ല ട്രെ​യി​നു​ക​ള്‍ വ​ഴി തി​രി​ച്ചു​വി​ടു​മെ​ന്നും അധികൃതര്‍ അറിയിച്ചു.

തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍-​ലോ​ക​മ​ന്യ​തി​ല​ക് എ​ക്സ്പ്ര​സ്(16346), ക​ന്യാ​കു​മാ​രി-​മും​ബൈ സി​എ​സ്‌എം​ടി എ​ക്സ്പ്ര​സ് (16382) തി​ങ്ക​ളാ​ഴ്ച പു​റ​പ്പെ​ടേ​ണ്ട നാ​ഗ​ര്‍​കോ​വി​ല്‍-​മും​ബൈ സി​എ​സ്ടി എ​ക്സ്പ്ര​സ് (ട്രെ​യി​ന്‍ ന​ന്പ​ര്‍ 16340) , എ​ന്നി ട്രെയിന്‍ സര്‍വീസുകളാണ് റദ്ദാക്കിയത്.

കൊ​ച്ചു​വേ​ളി-​ച​ണ്ഡീ​ഗ​ഡ് സൂ​പ്പ​ര്‍​ഫാ​സ്റ്റ് എ​ക്സ്പ്ര​സ് (12217) 9.15-ന് ​കൊ​ച്ചു​വേ​ളി​യി​ല്‍​നി​ന്നു പു​റ​പ്പെ​ട്ടു തൃ​ശൂ​ര്‍, പാ​ല​ക്കാ​ട്, സേ​ലം, ജോ​ലാ​ര്‍​പേ​ട്ട, മെ​ല്‍​പാ​ക്കം, റെ​നി​ഗു​ണ്ട ജ​ഐ​ന്‍ വ​ഴി തി​രി​ച്ചു​വി​ടും.തി​ങ്ക​ളാ​ഴ്ച പു​റ​പ്പെ​ടു​ന്ന തി​രു​നെ​ല്‍​വേ​ലി-​ജാം​ന​ഗ​ര്‍ എ​ക്സ്പ്ര​സ് (1957) 07.45-ന് ​തി​രു​നെ​ല്‍​വേ​ലി​യി​ല്‍​നി​ന്ന് പു​റ​പ്പെടുകയും തൃ​ശൂ​ര്‍, പാ​ല​ക്കാ​ട്, സേ​ലം, ജോ​ലാ​ര്‍​പേ​ട്ട, മെ​ല്‍​പാ​ക്കം, റെ​നി​ഗു​ണ്ട ജ​ഐ​ന്‍ വ​ഴി ആ​യി​രി​ക്കും സ​ര്‍​വീ​സ് ന​ട​ത്തു​കയും ചെയ്യും.

NO COMMENTS