പത്തനംതിട്ട : ആരോഗ്യ വകുപ്പിന്റെ സഞ്ചരിക്കുന്ന വിദഗ്ധ പരിശോധനാ ലബോറട്ടറി ഇന്നു(1) മുതല്‍ 15 വരെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ പര്യടനം നടത്തും. ഇന്ന് (1)കുമ്പഴ നഗരപ്രാ ഥമികാരോഗ്യകേന്ദ്രം, മൂന്നിന് ചിറ്റാര്‍ സാമൂഹികാരോഗ്യകേന്ദ്രം, നാലിന് കോട്ടാങ്ങല്‍ കുടുംബാ രോഗ്യകേന്ദ്രം, ആറിന് ആനിക്കാട് പ്രാഥമികാരോഗ്യകേന്ദ്രം, ഏഴിന് പളളിക്കല്‍ കുടുംബാരോഗ്യകേന്ദ്രം, ഒന്‍പതിന് കല്ലേലി കുടുംബ ക്ഷേമ ഉപകേന്ദ്രം (അരുവാപ്പുലം ഗ്രാമപഞ്ചായത്ത്), 10 ന് കോയിപ്രം പ്രാഥമികാരോഗ്യകേന്ദ്രം, 13 ന് ചാത്തങ്കേരി സാമൂഹികാരോഗ്യ കേന്ദ്രം, 14 ന് അടിച്ചിപ്പുഴ കോളനി (നാറാണംമൂഴി ഗ്രാമപഞ്ചായത്ത്), 15 ന് എഴിക്കാട് കോളനി ( ആറന്മുള ഗ്രാമപഞ്ചായത്ത്) എന്നിവിടങ്ങളിലാണ് സഞ്ചരിക്കുന്ന ലബോറട്ടറി പര്യടനം നടത്തുക.
ഡെങ്കിപ്പനി, എലിപ്പനി, മലമ്പനി, ക്ഷയരോഗം എന്നിവ കണ്ടെത്തുന്നതിനുളള പരിശോധനാ സംവിധാനം വാഹനത്തില്‍ ക്രമീകരിച്ചിട്ടുണ്ട്. പരിശോധന സൗജന്യമാണ്. രണ്ടാഴ്ചയിലധികം ചുമയുളളവര്‍, കഫത്തോടൊപ്പം രക്തം ചുമച്ചു തുപ്പുന്നവര്‍, രാപ്പനിയുളളവര്‍ എന്നിവര്‍ പരിശോധനാ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. എ.എല്‍. ഷീജ അറിയിച്ചു. കുട്ടികളിലെ ജന്മ വൈകല്യങ്ങളുടെ സ്‌ക്രീനിംഗ് സൗകര്യവും വാഹനത്തിലുണ്ട്.