തിരുവനന്തപുരം ; വൃക്ഷതൈകൾ വച്ചു പിടിപ്പിച്ചാൽ മാത്രം പോര, സംരക്ഷിക്കുകയും വേണമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പ് വി. എച്ച്. എസ്. ഇ വിഭാഗം നാഷണൽ സർവീസ് സ്‌കീമിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘തണൽവഴി’ പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കുക യായിരുന്നു മന്ത്രി.കുട്ടികൾ വച്ചു പിടിപ്പിക്കുന്ന വൃക്ഷതൈകൾക്ക് കുട്ടികളുടെ തന്നെ പേരിടാം. അവയെ കുട്ടികൾ തന്നെ സംരക്ഷിക്കു മെന്നും മന്ത്രി പറഞ്ഞു.
ഭക്ഷ്യ- സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആർ. അനിൽ അധ്യക്ഷൻ ആയിരുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബു സന്നിഹിതനായിരുന്നു. ലോകപരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് കരകുളം ഗവൺമെന്റ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങിൽ മന്ത്രിമാർ വൃക്ഷതൈകളും നട്ടു.