ശമ്പള ദിവസങ്ങളില്‍ പൊലീസ് സംരക്ഷണം നല്‍കണമെന്ന്‍ ട്രഷറികളും ബാങ്കുകളും

272

തിരുവനന്തപുരം: ശമ്പള ദിവസങ്ങളില്‍ പൊലീസ് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് ട്രഷറി ഡയറക്ടറും ബാങ്ക് ജീവനക്കാരുടെ സംഘടനകളും സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് അയച്ചു. നാളെ മുതലുള്ള ഒരാഴ്ച്ചക്കാലത്താണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷന്‍കാര്‍ക്ക് പെന്‍ഷനും നല്‍കേണ്ടത്. എന്നാല്‍ അതിനുള്ള പണം ട്രഷറികളില്‍ ഇപ്പോഴില്ല. പണമില്ലാത്തതിന്‍റെ പേരില്‍ ട്രഷറികളില്‍ സംഘര്‍ഷസാധ്യത അധികൃതര്‍ മുന്‍കൂട്ടിക്കാണുന്നു. അതിന്‍റെ അടിസ്ഥാനത്തിലാണ് ട്രഷറികളുടെ സുരക്ഷയ്ക്കായി പൊലീസുകാരെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് ട്രഷറി ഡയറക്ടര്‍ സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നല്‍കിയത്.

NO COMMENTS

LEAVE A REPLY