തിരുവനന്തപുരം: മുന്‍ കേന്ദ്രമന്ത്രിയും സിറ്റിംഗ് എം.പിയുമായ ശശിതരൂര്‍, മുന്‍ സംസ്ഥാന മന്ത്രിയും സിറ്റിംഗ് എം.എല്‍.എയുമായ സി.ദിവാകരന്‍, ജയിച്ചാല്‍ കേന്ദ്രമന്ത്രിയാവുമെന്ന് ബി.ജെ.പി അവകാശപ്പെടുന്ന കുമ്മനം രാജശേഖരന്‍ എന്നീ പ്രമുഖരാണ് തിരുവനന്തപുരത്തെ മത്സരത്തെ പ്രവചനാതീതമാക്കുന്നത്.കേരളത്തില്‍ നിന്ന് ജയിക്കുന്ന ആദ്യത്തെ ബി.ജെ.പി എം.പിയാവാനുള്ള കടുത്ത പോരാട്ടത്തിലാണ് ഗവര്‍ണര്‍ പദവി രാജിവച്ചെത്തിയ കുമ്മനം രാജശേഖരന്‍.ശബരിമല പ്രക്ഷോഭമാണ് കുതിച്ചുചാട്ടത്തിന് ബി.ജെ.പി കാരണമായി കാണുന്നത്. കഴിഞ്ഞ തവണ നേരിയ വോട്ടുകള്‍ക്കാണ് ഒ.രാജഗോപാല്‍ രണ്ടാം സ്ഥാനത്തേക്ക് പോയത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ എതാണ്ട് ഇതിനോടടുത്ത് പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞു. നേമത്ത് വിജയിക്കാനും വട്ടിയൂര്‍ക്കാവിലും കഴക്കൂട്ടത്തും രണ്ടാം സ്ഥാനം നേടാനും കഴിഞ്ഞതും പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നതായി ബി.ജെ.പി വിലയിരുത്തുന്നു.കുമ്മനത്തിന് വേണ്ടി ചുവരെഴുത്തുകളും ബൂത്തുതലത്തിലുള്ള സംഘടനാ പ്രവര്‍ത്തനവും തുടങ്ങിക്കഴിഞ്ഞു. ഔദ്യോഗികമായി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വരാത്തതിനാല്‍ കുമ്മനം പ്രചാരണ രംഗത്തിറങ്ങിയിട്ടില്ല. ഇന്ന് പ്രഖ്യാപനം വരുന്നതോടെ കുമ്മനവും ശക്തമായ പ്രചാരണവുമായി മുന്നോട്ടെത്തും.മത്സര രംഗത്ത് ആദ്യമെത്തിയ സി .ദിവാകരൻ വിജയിക്കുമെന്നുറപ്പിച്ചു മുന്നോട്ട്:നിയമസഭാ തിരഞ്ഞെടുപ്പില്‍ നെടുമങ്ങാട്ട് മിന്നും വിജയം നേടിയ സി.ദിവാകരനും ജയിക്കുമെന്നുറപ്പിച്ചാണ് മുന്നോട്ട് നീങ്ങുന്നത്.മത്സര രംഗത്ത് ആദ്യമെത്തിയ സി.ദിവാകരനാവട്ടെ ആ മുന്‍തൂക്കം നിലനിറുത്താനുള്ള ശ്രമത്തിലാണ്. കഴിഞ്ഞ തവണ സി.പി.ഐ സ്ഥാനാര്‍ത്ഥിയെ ചൊല്ലിയുണ്ടായ വിവാദ സാഹചര്യം ഇപ്പോഴില്ലായെന്നതും മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ മൂന്നില്‍ വിജയിച്ചതും തങ്ങളുടെ സാദ്ധ്യതയ്ക്കുള്ള തെളിവായി എല്‍.ഡി.എഫ് കരുതുന്നു. കഴിഞ്ഞ തവണ ബി.ജെ.പിക്ക് പോയ പിന്നാക്ക വോട്ടില്‍ ഭൂരിഭാഗവും ഇത്തവണ എല്‍.ഡി. എഫിന് കിട്ടുമെന്നാണ് അവരുടെ പ്രതീക്ഷ. സ്ഥാനാര്‍ത്ഥി വിവാദത്തെ തുടര്‍ന്ന് കഴിഞ്ഞതവണ നഷ്ടമായ പല വോട്ടുകളും ഇത്തവണ നിലനിറുത്താന്‍ കഴിയുമെന്നാണ് ഇടതുകാമ്പിന്റെ അവകാശ വാദം. മണ്ഡലത്തില്‍ സുപരിചിതനായ ദിവാകരന്റെ പ്രവര്‍ത്തന പാരമ്ബര്യവും അനുകൂല ഘടകമായി ഇടതുമുന്നണി വിലയിരുത്തുന്നു.രണ്ടുതവണ എം.പിയായ ശശിതരൂരിന് മൂന്നാംവട്ടത്തെക്കുറിച്ച് യാതൊരു സംശയവുമില്ല. ശശി തരൂരിന്റെ ഉറച്ച സീറ്റായിട്ടാണ് യു.ഡി.എഫ് തിരുവനന്തപുരത്തെ കാണുന്നത്. ശശി തരൂരിന്റെ വ്യക്തിപ്രഭാവവും പത്ത് വര്‍ഷം എം.പിയെന്ന നിലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും നേട്ടമായി അവര്‍ എടുത്തുകാട്ടുന്നു. മതന്യൂനപക്ഷങ്ങളുടെ ഇടയില്‍ യു.ഡി.എഫിനുള്ള സ്വാധീനവും തരൂരിന് ഗുണകരമാവുമെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. ദേശീയ തലത്തില്‍ നടന്ന ചില തിരഞ്ഞെടുപ്പ് സര്‍വേകളില്‍ കേരളത്തില്‍ ഒരു സീറ്ര് ജയിക്കാന്‍ സാദ്ധ്യതയുണ്ടെന്ന് വിലയിരുത്തിയത് രണ്ടുതവണ എം.പിയായ ശശിതരൂരിന് മൂന്നാംവട്ടത്തെക്കുറിച്ച് യാതൊരു സംശയവുമില്ല.മണ്ഡലത്തില്‍ ഒരു റൗണ്ട് ഓട്ടപ്രദക്ഷിണം നടത്തിയ ശശി തരൂര്‍ കണ്‍വെന്‍ഷനുകളില്‍ പങ്കെടുത്തു വരികയാണ്.ശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ദേശീയ ശ്രദ്ധ ആകര്‍ഷിക്കുന്ന മത്സരമാണ് തിരുവനന്തപുരത്ത്. ഒന്നാമന്‍ ആരാണെന്നത് മാത്രമല്ല ഫോട്ടോ ഫിനിഷില്‍ മൂന്നാമതായി ആരാണെത്തുക എന്നതുപോലും തിരുവനന്തപുരത്ത് പ്രവചനം അസാദ്ധ്യം. അത്രയ്ക്ക് കടുത്ത പോരാണ് തലസ്ഥാനത്ത്.