തിരുവനന്തപുരം, പാലക്കാട്, തൃശൂര്‍, നടക്കാന്‍ പോകുന്നത് ത്രികോണ പോരാട്ടം

26

സംസ്ഥാനത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ത്രികോണ പോരാട്ടം നടക്കാന്‍ സാധ്യതയുള്ള മണ്ഡലങ്ങളാണ് തൃശൂര്‍, തിരുവനന്തപുരം, പാലക്കാട് .കേരളം ഉറ്റുനോക്കുന്ന പ്രധാനപ്പെട്ട മൂന്ന് മണ്ഡലങ്ങളാണിവ .

എല്‍ഡിഎഫിനും യുഡിഎഫിനും ശക്തമായ വോട്ട് ബാങ്കുള്ള മണ്ഡലം. ഇത്തവണയും സുരേഷ് ഗോപി തന്നെയാണ് ബിജെപിക്കായി ജനവിധി തേടുന്നത്. എല്‍ഡിഎഫിനായി വി.എസ്.സുനില്‍ കുമാറും യുഡിഎഫിനായി കെ.മുരളീധരനും മത്സരരംഗത്ത് ഉണ്ട്. കഴി ഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 93,633 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് തൃശൂരില്‍ ജയിച്ചത്. ത്രികോണ മത്സരത്തി നുള്ള എല്ലാ സാധ്യതയും തൃശൂരില്‍ ഉണ്ട്.

തിരുവനന്തപുരത്തും ത്രികോണ മത്സരം ഉറപ്പ്. യുഡിഎഫ് സ്ഥാനാര്‍ഥിയായി ശശി തരൂര്‍ മത്സരിക്കുന്നു. കഴിഞ്ഞ തവണ 99,989 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് തരൂര്‍ തിരുവനന്തപുരത്ത് ജയിച്ചത്. ഇത്തവണ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത് പന്ന്യന്‍ രവീന്ദ്രന്‍. ബിജെപി സ്ഥാനാര്‍ഥിയായി രാജീവ് ചന്ദ്രശേഖറും ജനവിധി തേടുന്നു. 2019 ല്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലം. ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച കുമ്മനം രാജശേഖരന്‍ കഴിഞ്ഞ തവണ 3,16,142 വോട്ടുകള്‍ നേടിയിരുന്നു.എന്നാല്‍ മണ്ഡലത്തില്‍ അത്ര സജീവമല്ലാത്ത രാജീവ് ചന്ദ്രശേഖറിന് 2019 ലെ അത്ര വോട്ടുകള്‍ നേടാന്‍ കഴിയുമോ എന്ന സംശയം ബിജെപി ക്കുണ്ട്.

ബിജെപിക്ക് വ്യക്തമായ വോട്ട് ബാങ്കുള്ള ലോക്‌സഭാ മണ്ഡലമാണ് പാലക്കാട്. കഴിഞ്ഞ തവണ ബിജെപിക്കായി മത്സരിച്ച സി. കൃഷ്ണ കുമാര്‍ തന്നെയാണ് ഇത്തവണയും മത്സരിക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ഥിയായി സിറ്റിങ് എംപി വി. കെ. ശ്രീകണ്ഠനും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവനുമാണ് ജനവിധി തേടുന്നത്

NO COMMENTS

LEAVE A REPLY