നാണയനിധി കൈമാറിയ രന്താകരൻ പിള്ളയ്ക്ക് പുരാവസ്തു വകുപ്പിന്റെ ആദരം

138

തിരുവനന്തപുരം നഗരൂർ പഞ്ചായത്തിലെ സ്വന്തം പുരയിടത്തിൽ കണ്ടെത്തിയ പുരാതന ചെമ്പുനാണയങ്ങൾ സംസ്ഥാന പുരാവസ്തു വകുപ്പിന് കൈമാറിയ മുൻ പഞ്ചായത്ത് മെമ്പർ ബി. രന്താകരൻ പിള്ളയെ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പൊന്നാടയണിയിച്ച് അനുമോദിച്ചു.

രന്താകരൻ പിള്ളയുടെ അധീനതയിലുള്ള കൃഷിയിടത്തിൽ പണിചെയ്യുന്നതിനിടയിലാണ് മൺകുടത്തിൽ അടക്കം ചെയ്ത നിലയിൽ പ്രാചീന ചെമ്പുനാണയങ്ങൾ കണ്ടെത്തിയത്. 1885 മുതൽ തിരുവിതാംകൂറിൽ പ്രചാരത്തിലുണ്ടാ യിരുന്ന നാണയങ്ങളായിരുന്നു ഇതെന്നാണ് പ്രാഥമിക വിലയിരുത്തൽ. 2595 നാണയങ്ങളാണ് കണ്ടുകിട്ടിയത്. ഈ നാണയങ്ങൾ വകുപ്പ് കൂടുതൽ പഠനങ്ങൾക്ക് വിധേയമാക്കുമെന്ന് മന്ത്രി പറഞ്ഞു.

മന്ത്രിയുടെ ചെമ്പറിൽ ചേർന്ന ചടങ്ങിൽ അഡീഷണൽ സെക്രട്ടറി കെ. ഗീത, ഡയറക്ടർ കെ.ആർ. സോന, പുരാ രേഖാ വകുപ്പ് ഡയറക്ടർ ജെ. റജികുമാർ, മ്യൂസിയം ഡയറക്ടർ അബു ശിവദാസ്, കേരള മ്യൂസിയം എക്‌സി ക്യൂട്ടീവ് ഡയറക്ടർ ചന്ദ്രൻ പിള്ള എന്നിവർ സംബന്ധിച്ചു.

NO COMMENTS