മലയാളി ചലച്ചിത്ര പ്രതിഭകൾക്ക് ആദരം

10

2024-ലെ കാൻ ചലച്ചിത്രമേളയിൽ പിയർ ആഞ്ജിനോ എക്സലെൻസ് ഇൻ സിനിമാറ്റോഗ്രഫി ബഹുമതി ലഭിച്ച സന്തോഷ് ശിവനെയും ഗ്രാന്റ് പ്രി പുരസ്കാരം നേടിയ പായൽ കപാഡിയയുടെ ആൾ വി ഇമാജിൻ ആസ് ലൈറ്റ് ചിത്രത്തിലെ മലയാളി അഭിനേതാക്കളായ കനി കുസൃതി, ദിവ്യപ്രഭ, ഹൃദു ഹാറൂൺ, അസീസ് നെടുമങ്ങാട് എന്നിവരെയും ആദരിക്കുന്നു. അന്താരാഷ്ട്ര വേദിയിൽ മലയാളത്തിന് അഭിമാന നിമിഷങ്ങൾ സമ്മാനിച്ച ചലച്ചിത്രപ്രതിഭകളെ 13 ന് വൈകിട്ട് 3.30 ന് തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലിലെ സിംഫണി ഹാളിൽ സാസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആദരിക്കും.

NO COMMENTS

LEAVE A REPLY