ന്യൂഡല്‍ഹി : മുത്തലാഖ് നിരോധന ബില്‍ അടുത്തയാഴ്ച രാജ്യസഭയില്‍ അവതരിപ്പിക്കും. പാര്‍ലമെന്‍ററികാര്യ സഹമന്ത്രി വിജയ് ഗോയല്‍ രാജ്യസഭയിലാണ് ഇക്കാര്യം അറിയിച്ചത്. മുത്തലാഖ് നിയമവിരുദ്ധവും മൂന്നു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാക്കിയുള്ള മുസ്ലിം സ്ത്രീകളുടെ വൈവാഹിക അവകാശ സംരക്ഷണ ബില്‍ ലോക്സഭ ഇന്നലെ പാസാക്കിയിരുന്നു.