മുത്തലാഖ് ബില്‍ ഇന്ന് രാജ്യസഭയില്‍

262

ന്യൂഡെല്‍ഹി: തുടര്‍ച്ചയായി മൂന്ന് തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്നത് നിയമവിരുദ്ധമായി കണക്കാക്കുന്ന മുത്തലാഖ് ബില്‍ ചൊവ്വാഴ്ച രാജ്യസഭ പരിഗണിക്കും. ബില്‍ ലോക്സഭ നേരത്തെ പാസാക്കിയിരുന്നു. കുറ്റം തെളിഞ്ഞാല്‍ മൂന്നുവര്‍ഷം തടവും പിഴയും വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍.
ജാമ്യമില്ലാത്ത ക്രിമിനല്‍ കുറ്റമായി മുത്തലാഖിനെ പരിഗണിക്കുന്നത് ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാര്‍ട്ടികള്‍ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. ബില്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടാമെന്ന വാദമാണ് മുസ്ലീം വ്യക്തിനിയമ ബോര്‍ഡിനുള്ളത്. രാജ്യസഭ കൂടി ബില്‍ പാസാക്കിയാല്‍ കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് മുസ്ലീം സംഘടനകള്‍.

NO COMMENTS