ന്യൂഡല്‍ഹി : മുത്തലാഖ് ബില്‍ ചര്‍ച്ച ചെയ്യുന്നത് ലോക്‌സഭ മാറ്റി വച്ചു. ഈ മാസം 27ലേയ്ക്കാണ് മാറ്റി വച്ചത്. കോണ്‍ഗ്രസ് സഭാനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ അഭ്യര്‍ഥന പ്രകാരമാണ് ചര്‍ച്ച നീട്ടിയത്. തുടര്ന്ന് സഭയുടെ അഭിപ്രായം തേടിയശേഷം സ്പീക്കര്‍ സുമിത്ര മഹാജന്‍ ബില്‍ പരിഗണിക്കുന്നത് 27ലേക്ക് മാറ്റുകയായിരുന്നു. നേരത്തേ മുത്തലാഖ് ബില്‍ ലോക്‌സഭ പാസാക്കിയിരുന്നു. എന്നാല്‍ ബില്‍ രാജ്യസഭയില്‍ തടസ്സപ്പെട്ടു. തുടര്‍ന്ന് സര്‍ക്കാര്‍ മുത്തലാഖ് ശിക്ഷാര്‍ഹമാക്കി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുകയായിരുന്നു. .