ദില്ലി : മുത്തലാഖ് നിരോധന ഓര്‍ഡിനന്‍സിന് പകരമുള്ള ബില്ല് ഇന്ന് ലോക്സഭ ചര്‍ച്ച ചെയ്യും. ചര്‍ച്ചയുമായി സഹകരിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. എല്ലാ ബിജെപി അംഗങ്ങളും സഭയിലുണ്ടാകണമെന്ന് ബിജെപി നോട്ടീസ് നല്‍കിയിട്ടുണ്ട്. മുത്തലാഖ് ഓര്‍ഡിനന്‍സിന് പകരമുള്ള ബില്‍ ലോക്സഭയില്‍ പാസാക്കാനുള്ള നീക്കങ്ങള്‍ ബിജെപി നേരത്തെ തുടങ്ങിയിരുന്നു. അണ്ണാ ഡിഎംകെയുടെ പിന്തുണയും ബിജെപി തേടി. മുത്തലാഖ് ഓര്‍ഡിനന്‍സിന് പകരമുള്ള ബില്ല് ഈ മാസം പതിനേഴിനാണ് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ലോക്സഭയില്‍ അവതരിപ്പിച്ചത്. ചര്‍ച്ചയില്‍ പങ്കെടുത്താലും ബില്ലിനെ കോണ്‍ഗ്രസ് പിന്തുണയ്ക്കില്ല എന്ന് പ്രഖ്യാപിച്ചിരുന്നു.