ന്യൂഡല്‍ഹി : ബഹളത്തെത്തുടര്‍ന്ന് മുത്വലാഖ് ബില്‍ രാജ്യസഭയില്‍ ചര്‍ച്ചക്കെടുക്കുന്നത് ബുധനാഴ്ചയിലേക്ക് മാറ്റി. ബില്ല് ചര്‍ച്ചക്കെടുക്കുന്നതിനിടെ അണ്ണാ ഡിഎംകെ അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വെക്കുകയായിരുന്നു. ഇതോടെ ബില്ല് ചര്‍ച്ചക്കെടുക്കാനാകില്ലെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവാന്‍ഷ് നാരായണ്‍ സിംഗ് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സഭ ബുധനാഴ്ചയിലേക്ക് പിരിഞ്ഞു.