തിരുവനന്തപുരം: തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷ നല്‍കേണ്ടതില്ലെന്നും . മണ്‌ഡല മകരവിളക്ക് ദര്‍ശനത്തിന് ശബരിമലയില്‍ എത്തുന്ന തീര്‍ഥാടകര്‍ക്ക് ലഭിക്കുന്ന എല്ലാ സുരക്ഷയും തൃപ്തിക്കും ലഭിക്കുമെന്നും പൊലീസ് അറിയിച്ചു.
ശബരിമല സന്ദര്‍ശനത്തിനായി നവംബര്‍ 17 ന് എത്തുമെന്നും തനിക്കും കൂടെയുള്ളവര്‍ക്കും സര്‍ക്കാര്‍ പ്രത്യേക സുരക്ഷനല്‍കണമെന്നും ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി കത്തില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രത്യേക സുരക്ഷ നല്‍കേണ്ടതില്ലെന്നാണ് പൊലീസ് നിലപാട്.
ആറ് യുവതികള്‍ക്ക് ഒപ്പമായിരിക്കും തൃപ്തി ശബരിമല ദര്‍ശനത്തിനെത്തുക. ശബരിമല ദര്‍ശനത്തിനെത്തുമ്ബോള്‍ തന്റെയും കൂടെയുള്ളവരുടെയും മുഴുവന്‍ ചെലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്നും സഞ്ചരിക്കാനുള്ള വാഹനവും താമസസൗകര്യവും ലഭിക്കണമെന്നും തൃപ്‌തി ദേശായി കത്തില്‍ ആവശ്യപ്പെട്ടിരുന്നു.
തീര്‍ത്ഥാടകര്‍ക്കെല്ലാം സുരക്ഷയൊരുക്കുമെന്ന് പോലീസ്