സ്കൂള്‍ വരാന്തയില്‍ പന്ത്രണ്ടുവയസുകാരി കുഴഞ്ഞുവീണു മരിച്ചു. പീച്ചി കോമാട്ടില്‍ ശശിധരന്- രാജി ദമ്ബതികളുടെ മകള്‍ അമൃതയാണ് പട്ടിക്കാട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വരാന്തയില്‍ കുഴഞ്ഞുവീണു മരിച്ചത്. മോട്ടിവേഷന്‍ ക്ലാസില്‍ പങ്കെടുക്കാനായി പോയ അമൃത സ്കൂള്‍ വരാന്തയിലേക്കു കയറിയിരുന്ന് അല്പസമയത്തിനകം പിന്നിലേക്കു മറിഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ജന്മനാ അമൃതയ്ക്കു ഹൃദയസംബന്ധമായ ചില തകരാറുകള്‍ ഉണ്ടായിരുന്നുവെങ്കിലും പിന്നീടു പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നു പറയുന്നു.