തൃശൂർ : കുന്നംകുളത്തിനടുത്ത് ആഞ്ഞൂരിൽ വിരണ്ടോടിയ ധ്രുവൻ എന്ന ആന പൊട്ടക്കിണറിൽ വീണ് ചരിഞ്ഞു. ഇന്നലെ വൈകീട്ടാണ് സംഭവം. ആനയെ കിണറില്‍ നിന്നും പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. തല കുത്തിയാണു ആന വീണത്. വീഴ്ചയുടെ ആഘാതത്തിൽ ചരിയുകയായിരുന്നു. ഡോക്ടർമാർക്കു കിണറിൽ ഇറങ്ങി മരണം ഔദ്യോഗികമായി ഉറപ്പുവരുത്താനായിട്ടില്ല. മണ്ണിടിച്ച് ആനയെ കിണറ്റിൽനിന്നു കയറ്റാനുള്ള ശ്രമം തുടരുകയാണ്.