തൃശ്ശൂരിലെ ജില്ലയിലെ മൂന്നു പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ

221

തൃശൂര്‍ : തൃശ്ശൂരിലെ ജില്ലയിലെ മൂന്നു പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നും നാളെയും നിരോധനാജ്ഞ പ്രഖ്യാപിച്ചു. തൃശ്ശൂരിലെ മൂന്നു പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കലക്ടര്‍ എ കൗശികനാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഗുരുവായൂര്‍, ഗുരുവായൂര്‍ ടെമ്ബിള്‍, പാവറട്ടി എന്നീ സ്റ്റേഷന്‍ പരിധിയിലാണ് നിരോധനാജ്ഞ. ഗുരുവായൂരില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നതിനെ പ്രതിഷേധിച്ച്‌ ഗുരുവായൂര്‍, മണലൂര്‍ നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിന്നു. അതിന് പിന്നാലെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

NO COMMENTS