തൃശൂര്‍ പൂരം ഇന്ന്

216

തൃശൂര്‍: പൂരപ്രേമികളെ ആഘോഷത്തിമിര്‍പ്പില്‍ ആറാടിക്കുന്ന തൃശൂര്‍ പൂരം ഇന്ന്. കണ്ണിനും കാതിനും ദൃശ്യവിരുന്ന് നല്‍കുന്ന മുപ്പത്താറ് മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന പൂരകാഴ്ച്ചയ്ക്ക് അല്‍പ്പ സമയത്തിനകം തുടക്കമാകും. ഘടക പൂരങ്ങളുടെ വരവറിയിച്ചു കൊണ്ട് കണിമംഗലം ശാസ്താവ് രാവിലെ ഏഴുമണിയോട് എഴുന്നുള്ളും. തുടര്‍ന്ന് ഏഴ് ദേശങ്ങളിലുള്ള ചെറുപുരങ്ങള്‍ എത്തും. ഇതിനിടെ വിശ്വ പ്രസിദ്ധമായ മടത്തില്‍ വരവ് പഞ്ചവാദ്യവും ലോകത്തിലെ ഏറ്റവും വലിയ ലയവിന്യാസമായ ഇലഞ്ഞിത്തറ മേളവും നടക്കും. തെക്കോട്ടിറക്കവും കുടമാറ്റവും നിറച്ചാര്‍ത്താകും. കുടമാറ്റത്തോടെ പകല്‍ പൂരത്തിന് അവസാനമാകും. ഒടുവില്‍ പുലര്‍ച്ചെ വെടിക്കെട്ട് ആകാശത്ത് ദൃശ്യവിസ്മയം തീര്‍ക്കും. പിറ്റേനാള്‍ തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാര്‍ ഉപചാരം ചൊല്ലിപിരിയും വരെ പൂരലഹിയില്‍ തൃശൂര്‍ അമരും.

NO COMMENTS

LEAVE A REPLY