തിരുവനന്തപുരം: തലസ്ഥാനത്ത് പുരുഷ വേശ്യകള്‍ സജീവമെന്ന് റിപ്പോര്‍ട്ട്. ടൂറിസം സീസണായതോടെ ഇത്തരക്കാര്‍ക്ക് വന്‍ ഡിമാന്റാണ്. വാടക ഭര്‍ത്താക്കന്മാരായും ഇത്തരക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തലസ്ഥാനത്തെ കഫെകളും ബീച്ചുകളും കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം. ടെക്കികള്‍, വീട്ടമ്മമാര്‍ മധ്യവയസ് കഴിഞ്ഞ പുരുഷന്മാര്‍ തുടങ്ങിയവരാണ് പുരുഷ വേശ്യകളെ ഉപയോഗിക്കുന്നത്.തലസ്ഥാനത്തിന്റെ ടെക്നോ സിറ്റിയായ കഴക്കൂട്ടം, പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കോവളം, നഗരത്തിലെ പ്രധാന അന്തി കഫേകള്‍ എന്നിവിടങ്ങളിലാണ് പുരുഷ്യ വേശ്യകളെ കണ്ടെത്താന്‍ ആവശ്യക്കാര്‍ ചെല്ലുന്നത്.ചിലയിടങ്ങളില്‍ ഇത്തരക്കാര്‍ റ്റി ബോയ് എന്നാണ് അറിയപ്പെടുന്നത്. വിദ്യാര്‍ത്ഥികളാണ് കൂടുതലായും റ്റി ബോയ്കളായി പ്രവര്‍ത്തിക്കുന്നതെന്നാണ് ഞെട്ടിപ്പിക്കുന്ന വിവരം.