തിരുവനന്തപുരം: ഗര്‍ഭിണിയെ മരിച്ച നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കന്യാകുളങ്ങര സ്വദേശിനി നീതുവിനെ (24) യാണ് ഇന്നു രാവിലെ മരിച്ച നിലയില്‍ എസ്.എ.ടി. ആശുപത്രിയില്‍ കൊണ്ടുവന്നത്. കന്യാകുളങ്ങര സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രാവിലെ എട്ടുമണിയോടെയാണ് മൃതദേഹം എസ്.എ.ടി. ആശുപത്രിയില്‍ കൊണ്ടുവന്നത്. മരണ കാരണം വ്യക്തമല്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചു.