തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ വെബ്സൈറ്റ് പുനഃസ്ഥാപിച്ചു

222

തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്‍റെ വെബ്സൈറ്റ് പാകിസ്താന്‍ സൈബര്‍ ആക്രമണ സംഘം ഹാക്ക് ചെയ്തു. ബുധനാഴ്ച പുലര്‍ച്ചെയാണ് ഔദ്യോഗിക സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടത്. എന്നാല്‍ അരമണിക്കൂറിനുള്ളില്‍ സൈറ്റ് പുനഃസ്ഥാപിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞു. ‘കശ്മീരി ചീറ്റ’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന സംഘടനയാണ് ഹാക്കിംഗിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. ‘വി ആര്‍ അണ്‍ബീറ്റബിള്‍’, ‘മെസ് വിത്ത് ദ ബെസ്റ്റ്’, ‘ഡൈ ലൈക്ക് ദ റെസ്റ്റ്’ എന്ന സന്ദേശമാണ് ഹാക്കര്‍മാര്‍ സൈറ്റില്‍ അപ്ലോഡ് ചെയ്തത്.

NO COMMENTS

LEAVE A REPLY