തിരുവനന്തപുരം: ആരോഗ്യകരമായ ജീവിതശൈലി വളര്‍ത്തിയെടുക്കാന്‍ സൈക്ലിങ് എന്ന സന്ദേശവുമായി ശനിയാഴ്ച രാവിലെ ട്രിവാന്‍ഡ്രം സൈക്ലത്തോണ്‍. ഇരുനൂറോളം സൈക്ലിസ്റ്റുകള്‍ പങ്കെടുക്കുന്ന സൈക്ലത്തോണിന് സൗകര്യമൊരുക്കാന്‍ രാവിലെ നഗരത്തില്‍ സൈക്ലത്തോണ്‍ നടക്കുന്ന ഭാഗത്ത് ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തും. സംസ്ഥാനത്തെ ഏക കൂട്ട സൈക്കിളോട്ടമാണ് സില്‍ക്ക്എയര്‍ ട്രിവാന്‍ഡ്രം സൈക്ലത്തോണ്‍ 2017. വെള്ളയമ്പലം മാനവീയം വീഥിയില്‍ രാവിലെ 5ന് ഫ്‌ളാഗ് ഓഫ് ചെയ്ത് വെള്ളയമ്പലം-കവടിയാര്‍-പട്ടം-പിഎംജി-വെള്ളയമ്പലം സര്‍ക്യൂട്ടാണ് സൈക്ലിങ്ങിനായി നിശ്ചയിച്ചിട്ടുള്ളത്. മാനവീയം വീഥിയില്‍ തന്നെയാണ് ഫിനിഷിങ്ങും. ഈ പാതയില്‍ രാവിലെ 5 മുതല്‍ 8.30 വരെ വലതുഭാഗത്തു മാത്രമായി മറ്റുവാഹനങ്ങളെ അനുവദിക്കും. സ്‌പോര്‍ട്‌സ് യുവജനകാര്യ ഡയറക്ടര്‍ ശ്രീ സഞ്ജയന്‍ കുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. സമാപനച്ചടങ്ങില്‍ മേയര്‍ അഡ്വ ശ്രീ വി കെ പ്രശാന്ത് മുഖ്യാതിഥിയായിരിക്കും.
അന്തരീക്ഷമലിനീകരണം കുറയ്ക്കാനും നഗരത്തെ കൂടുതല്‍ ആരോഗ്യപ്രദമാക്കാനും ലക്ഷ്യമിട്ട് സൈക്കില്‍ സവാരി പ്രോത്സാഹിപ്പിക്കുന്നതിനാണ് സൈക്ലത്തോണ്‍ സംഘടിപ്പിക്കുന്നത്. സില്‍ക്ക്എയറിന്റെ സഹായത്തോടെ സ്റ്റാര്‍ക്ക് കമ്മ്യൂണിക്കേഷന്‍സാണ് സൈക്ലത്തോണ്‍ സംഘടിപ്പിക്കുന്നത്. നഗരത്തിലെ പ്രധാന സൈക്ലിങ് ക്ലബുകളായ ഇന്‍ഡസ് സൈക്ലിങ് എംബസി, ട്രിവാന്‍ഡ്രം ബൈക്കേഴ്‌സ് ക്ലബ് എന്നിവയുമായി സഹകരിച്ചു നടത്തുന്ന പരിപാടിയില്‍ ബര്‍ഗാമോ ബൈസിക്കിള്‍സ്, മാസ്റ്റര്‍ കാര്‍ഡ് എന്നിവ പാര്‍ട്ണര്‍മാരാണ്. കുട്ടികള്‍ക്കുള്ള 2.5 കി.മീ. സ്റ്റാര്‍ക്ക് കിഡ്‌സ് ഫണ്‍ റൈഡ്, 40 കിലോമീറ്റര്‍ ചാംപ്യന്‍സ് റൈഡ്, 14 കിലോമീറ്റര്‍ നീളുന്ന ട്രിവാന്‍ഡ്രം ഫിറ്റ്‌നസ് റൈഡ് എന്നിങ്ങനെ വിവിധ ഇനങ്ങളിലാണ് മത്സരങ്ങള്‍. രണ്ടണ്‍ു മണിക്കൂര്‍ കൊണ്‍ണ്ടു ഫിനിഷ് ചെയ്യേണ്ട ചാംപ്യന്‍സ് റൈഡിന് അര ലക്ഷം രൂപയാണ് ആദ്യ മൂന്നു സ്ഥാനക്കാര്‍ക്ക് ആകെ സമ്മാനം. ഫിറ്റ്‌നസ് റൈഡില്‍ ജേതാള്‍ക്ക് ട്രോഫികളും നിശ്ചിത സമയത്തിനുള്ളില്‍ ഫിനിഷ് ചെയ്യുന്ന എല്ലാവര്‍ക്കും മെഡലുകളും പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും ലഭിക്കും. സില്‍ക്ക് എയര്‍ ട്രിവാന്‍ഡ്രം സൈക്ലത്തോണ്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ www.trivandrumcyclathon.in എന്ന വെബ്‌സൈറ്റിലും +91 9946669958 എന്ന ഫോണ്‍ നമ്പറിലും ലഭിക്കും.