കേരളത്തിന്റെ പൊതുസ്വത്തായ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉടമസ്ഥാവകാശം സംസ്ഥാന സര്‍ക്കാരിന് കൈമാറണമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ .
വിമാനത്താവളം വില്‍ക്കുന്നതിന് ആഗോള ടെണ്ടര്‍ ക്ഷണിച്ച നടപടി എത്രയും വേഗം മരവിപ്പിക്കണമെന്നും ജനവികാരം മറികടന്ന് വില്‍പ്പന നടപടികളുമായി മുന്നോട്ടുപോയാല്‍ അതിശക്തമായ പ്രതിഷേധം ഉയര്‍ന്നുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിമാനത്താവളം പൊതുമേഖലയില്‍ നിലനിര്‍ത്തുന്നതിന് എല്‍.ഡി.എഫ് ശക്തമായ സമരം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ കേരളത്തോടുള്ള അവഗണനയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് വിമാനത്താവളം വില്‍ക്കാനുള്ള തീരുമാനമെന്നും എ വിജയരാഘവന്‍ പറഞ്ഞു.