ഉത്തരാഖണ്ഡില്‍ ത്രിവേന്ദ്ര സിങ് റാവത്ത് മുഖ്യമന്ത്രി

201

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ തിവേന്ദ്ര സിങ് റാവത്തിനെ മുഖ്യമന്ത്രിയാക്കാൻ ബിജെപി തീരുമാനം. ഡെറാഡൂണിൽ ഇന്ന് ചേർന്ന ബിജെപി പാർട്ടി നിയമസഭാകക്ഷി യോഗത്തിലാണ് റാവത്തിനെ മുഖ്യമന്ത്രിയാക്കതാൻ തീരുമാനിച്ചത്. ശനിയാഴ്‌ച്ച മുഖ്യമന്ത്രിയും എംഎൽഎമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും ചടങ്ങിൽ സംബന്ധിക്കുമെന്നറിയുന്നു.

NO COMMENTS

LEAVE A REPLY