ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം

341

തിരുവനന്തപുരം• സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. ജൂലൈ 31 വരെയാണ് നിരോധനം. നിരോധനകാലത്ത് വലിയ മത്സ്യബന്ധന ബോട്ടുകള്‍ക്ക് മീന്‍ പിടിക്കാനായി കടലിലേക്ക് പോകാനാകില്ല. ട്രോളിങ് നിരോധനത്തിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ തീരമേഖലയില്‍ സുരക്ഷ ശക്തമാക്കി.
ജൂണ്‍, ജൂലൈ മാസങ്ങളിലെ മണ്‍സൂണ്‍ ട്രോളിങ് നിരോധനം അര്‍ധരാത്രി 12 മണിക്ക് നിലവില്‍വരും. ട്രോളിങ് നിരോധനത്തിനുള്ള ഒരുക്കങ്ങള്‍ എല്ലാം സംസ്ഥാനത്തെ തീരദേശമേഖലകളില്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. മല്‍സബന്ധനത്തിനു കടലില്‍ പോയ വലിയ ബോട്ടുകള്‍ രാത്രിയോടെ പൂര്‍ണമായും കരയ്ക്ക് അടുക്കും. രാത്രി പന്ത്രണ്ട് മണിക്ക് കൊല്ലം നീണ്ടകര പാലത്തിന് താഴെ ഫിഷറീസ് വകുപ്പ് ചങ്ങല സ്ഥാപിക്കുന്നതോടെ നിരോധനം പ്രാബല്യത്തിലെത്തും.
നിരോധനം ലംഘിച്ച്‌ കൊല്ലത്തെ തീരങ്ങളില്‍ നിന്ന് കടലില്‍ പോയാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് ജില്ലാഭരണകൂടം അറിയിച്ചു. പത്ത് കുതിരശക്തിക്കു മുകളില്‍ എന്‍ജിന്‍ ഘടിപ്പിച്ച ബോട്ടുകളെയാണ് നിരോധനം ബാധിക്കുക. ചെറുവള്ളങ്ങളില്‍ മീന്‍പിടിക്കാന്‍ കടലില്‍ പോകുന്ന പരമ്ബരാഗത മത്സ്യ തൊഴിലാളികള്‍ക്ക് നിരോധനം ബാധകമല്ല. നിരോധനം പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പുവരുത്താനും ചെറുവള്ളങ്ങളെ സഹായിക്കാനും.ഫിഷറീസ് വകുപ്പിന്റെ കീഴിലുള്ള മറൈന്‍ എന്‍ഫോഴ്സ്മെന്റും തീരദേശ പൊലീസും നിരീക്ഷണം നടത്തും. ചെറുവള്ളങ്ങളുടെ സഹായത്തിന് സീ റെസ്ക്യൂ സ്ക്വാഡുകളുടെ സാന്നിധ്യവും കടലിലുണ്ടാകും.
Dailyhunt

NO COMMENTS

LEAVE A REPLY