വാഷിങ്ടണ്‍: ആവശ്യമെങ്കില്‍ ഉത്തരകൊറിയന്‍ പ്രസിഡന്റ് കിംജോങ് ഉന്നുമായി കൂടിക്കാഴ്ചക്ക് തയ്യാറാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കൊറിയന്‍ മേഖലയില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കെയാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രസ്താവന. കഴിഞ്ഞ ദിവസം നല്‍കിയ ഒരു അഭിമുഖത്തില്‍ കിംജോങ് ഉന്നിനെ സ്മാര്‍ട്ട് കുക്കിയെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. അതേസമയം ഇരു നേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടക്കണമെങ്കില്‍ ഉത്തരകൊറിയ നിരവധി നിബന്ധനകള്‍ പാലിക്കേണ്ടിവരുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.