അമേരിക്കയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ ട്രംപിന് മുൻതൂക്കം.

17

വാഷിങ്ടൺ : അമേരിക്കയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ ഡോണൾഡ് ട്രംപിന് മുൻതൂക്കം. ആദ്യഫലസൂചനകൾ പുറത്ത് വരുമ്പോൾ ഡോണൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള റിപ്പബ്ലിക്കൻ പാർടിയാണ് മുന്നിൽ. 538 ഇലക്ടറൽ വോട്ടുകളിൽ 270 ആണ്‌ ജയിക്കാൻ വേണ്ട ഭൂരിപക്ഷം.

ഓക്‌ലഹോമ, മിസിസ്സിപ്പി, മിസോറി, അലബാമ, ടെനിസി, കെന്റക്കി, ഇൻഡ്യാന, വെസ്റ്റ് വിർജീനിയ, സൗത്ത് കാരോലൈന, ഫ്ളോറിഡ, അർകൻസാസ്, നോർത്ത് ഡക്കോട്ട, വ്യോമിങ്, ലൂസിയാന എന്നീ സംസ്ഥാനങ്ങളിൽ ട്രംപ് ജയിച്ചു. നിലവിൽ കമലാ ഹാരിസിന് 182ഉം ട്രംപിന് 230ഉം  ഇലക്ടറൽ വോട്ടുകളുമാണ് ലഭിച്ചിട്ടുള്ളത്.

NO COMMENTS

LEAVE A REPLY