ട്രംപ് ടവറില്‍ തീപിടിത്തം

235

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ഉടമസ്ഥതയിലുള്ള ട്രംപ് ടവറില്‍ തീപിടിത്തം. തീപിടിത്തം ഉണ്ടായത് 68 നിലയുള്ള കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയിലാണ്. സംഭവം നടന്നത് പ്രാദേശിക സമയം രാവിലെ ഏഴ് മണിക്കാണ്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് പ്രാഥമിക നിഗമനം.
നൂറോളം അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. ട്രംപ് നേതൃത്വം നല്‍കുന്ന ദി ട്രംപ് ഓര്‍ഗനൈസേഷന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന കെട്ടിടത്തിനാണ് തീപിടിച്ചത്.

NO COMMENTS