ലണ്ടന്‍: ബ്രിട്ടണ്‍ സന്ദര്‍ശിക്കാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അനുവദിക്കില്ലെന്ന് അധോസഭാ സ്പീക്കര്‍ ജോണ്‍ ബെര്‍ക്കോ അറിയിച്ചു. വംശീയതയ്ക്കും സ്ത്രീവിരുദ്ധതയ്ക്കും എതിരായ ബ്രിട്ടന്റെ നിലപാടിന്റെ ഭാഗമായാണ് ഈ തീരുമാനമെന്നും ബെര്‍ക്കോ പറഞ്ഞു. കുടിയേറ്റക്കാരെ തടഞ്ഞു കൊണ്ട് ഉത്തരവിറക്കുന്നതിനു മുമ്ബു തന്നെ വെസ്റ്റ്മിനിസ്റ്റര്‍ ഹാളില്‍ ട്രംപ് സംസാരിക്കുന്നതിന് താന്‍ എതിരായിരുന്നു. ഉത്തരവു വന്ന ശേഷം ശക്തമായി അദ്ദേഹത്തിന്റെ പാര്‍ലമെന്റ് സന്ദര്‍ശനത്തെ എതിര്‍ക്കുകയാണെന്നും ജോണ്‍ ബെര്‍ക്കോ വ്യക്തമാക്കി.
അമേരിക്കയുമായുള്ള ബന്ധത്തെ വളരെ പ്രധാനമാണെങ്കിലും വംശീയതയ്ക്കും സ്ത്രീവിരുദ്ധതയ്ക്കും ബ്രിട്ടണ്‍ എതിരാണ്.
സമത്വമാണ് ബ്രിട്ടണ്‍ മുന്നോട്ട് വയ്ക്കുന്ന ആശയം. അതുകൊണ്ടു തന്നെ ട്രംപിനെ പാര്‍ലമെന്റില്‍ സംസാരിപ്പിക്കുന്നത് ബ്രിട്ടന്റെ നിലപാടുകള്‍ക്കെതിരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്രംപിന്റെ ബ്രിട്ടണ്‍ സന്ദര്‍ശനത്തിനെതിരെ 20 ലക്ഷത്തോളം പേര്‍ ഒപ്പിട്ട പരാതി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്