ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന 24 രാജ്യങ്ങള്‍ പങ്കെടുക്കുന്ന സുനാമി മോക്ക് ഡ്രില്‍ ഇന്ത്യയില്‍

202

ഹൈദരാബാദ്: സുനാമി ഭീതിയില്‍ നിന്നും രക്ഷപെടുന്നതിനായി മോക്ക് ഡ്രില്‍ ആരംഭിച്ചു. ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന 24 രാജ്യങ്ങള്‍ പങ്കെടുക്കുന്ന മോക്ക് ഡ്രില്ലാണിത്.
ഒഡീഷ്യ തീരത്താണ് പ്രധാന പരിശീലനം. അതിന് പുറമെ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ആന്ധ്രപ്രദേശ്, തമിഴ്നാട്, പശ്ചിമബംഗാള്‍, കേരളം, ഗോവ എന്നിവിടങ്ങളിലും പരിശീലനം നടക്കും. കേരളത്തില്‍ ഫോര്‍ട്ട് കൊച്ചിയിലായിരിക്കും മോക്ക് ഡ്രില്‍ നടക്കുന്നത്.സുനാമി സമയത്ത് എങ്ങിനെ ആളുകളെ ഒഴിപ്പിക്കാം, തീരവാസികള്‍ക്ക് എങ്ങിനെ മുന്നറിയിപ്പ് നല്‍കാം എന്ന കാര്യങ്ങളെല്ലാം ഉള്‍പ്പെടുത്തിയ മോക്ക് ഡ്രില്‍ വ്യാഴാഴ്ച്ച അവസ്സാനിക്കും.ഏകദേശം 35,000 ത്തോളം ആളുകളെ തീരപ്രദേശത്തുനിന്നും ഒഴിപ്പിച്ചുകൊണ്ടാണ് പരിശീലനം നടത്തുക. 2004ഡിസംബറിലുണ്ടായ സുനാമിക്ക് ശേഷമാണ് യുനസ്ക്കോയുടെ നേതൃത്ത്വത്തില്‍ മോക്ക് ഡ്രില്‍ സംഘടിപ്പിച്ചിരുന്നു.

NO COMMENTS

LEAVE A REPLY