തിരുവനന്തപുരം: വാശിയേറിയ പോരാട്ടത്തില്‍ 73 ശതമാനത്തിലധികമാണ് പോളിങ് രേഖപ്പെടുത്തിയത്. ചിലയിടങ്ങളില്‍ ചെറിയ തോതിലുള്ള പ്രശ്നങ്ങള്‍ ഉണ്ടായതൊഴിച്ചാല്‍ തെരഞ്ഞെടുപ്പ് പൊതുവേ സമാധാനപരമായിരുന്നു.
എന്നാല്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ പോളിംഗിനെ അപേക്ഷിച്ച് കുറവാണ്. 2016 ല്‍ 77.35 ശതമാനം പോളിംഗാണ് ഉണ്ടായത്. മെയ് മാസം രണ്ടിന് ആണ് വോട്ടെണ്ണലും ഫലപ്രഖ്യാപനവും.കണ്ണൂര്‍ കോഴിക്കോട് ജില്ലകളില്‍ ശക്തമായ പോളിങ്ങാണ് രേഖപ്പെടുത്തുന്നത്. ഏറ്റവും കുറവ് പത്തനംതിട്ടയിലുമായിരുന്നു. കണ്ണൂരില്‍ 77.02 ശതമാനം പേരും വോട്ട് രേഖപ്പെടുത്തിയപ്പോള്‍ പത്തനംതിട്ടയില്‍ 65.05 ശതമാനം പേര് സമ്മതിദാനം വിനയോഗിച്ചു. രാവിലെ മുതല്‍ പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിര പ്രത്യക്ഷമായി. ആദ്യ മണിക്കൂറുകളില്‍ കനത്ത പോളിംഗാണ് ഉണ്ടായത്. ആദ്യ രണ്ടു മണിക്കൂറില്‍ രേഖപ്പെടുത്തിയത് 15 ശതമാനപേര്‍ വോട്ട് ചെയ്തു.
ഇന്ന് രാവിലെ ഏഴ് മണി മുതൽ തുടങ്ങിയ വാശിയേറിയ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് അവസാനം. വൈകുന്നേരം ഏഴുമണിയോടെ, കേരള നിയമസഭ തെരഞ്ഞെടുപ്പ് 2021 ന്റെ പോളിങ് സമയം അവസാനിച്ചു.
കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, തൃശൂര്‍ ജില്ലകളിലാണ് കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത്. തിരുവനന്തപുരം- 69.77%, വയനാട്-74.68, കൊല്ലം- 72.66 %, പാലക്കാട്- 75.88%, പത്തനംതിട്ട-66.94%, കണ്ണൂര്‍-77.42 %, ആലപ്പുഴ- 74.43%, കാസര്‍കോട് -74.65%, എറണാകുളം-73.80%, കോട്ടയം-71.70%, ഇടുക്കി, 70,09 %, തൃശൂര്‍- 73.54 %, മലപ്പുറം-73.57%, കോഴിക്കോട്-77.95 എന്നിങ്ങനെയാണ് വോട്ട് രേഖപ്പെടുത്തിയത്.
140 നിയമസഭാ മണ്ഡലങ്ങള്‍ക്കു പുറമേ, മലപ്പുറം ലോക്സഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പും ഇന്ന് നടന്നു. മാവോയിസ്റ്റ് ഭീഷണിയുള്ള 9 മണ്ഡലങ്ങളില്‍ വൈകിട്ട് 6നു വോട്ടെടുപ്പ് അവസാനിപ്പിച്ചു. എല്ലായിടത്തും അവസാന ഒരു മണിക്കൂര്‍ കോവിഡ് ബാധിതര്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കുമുള്ള സമയമായിരുന്നു.
ഒറ്റപ്പെട്ട സംഭവങ്ങള്‍ ഒഴിച്ചാല്‍ വോട്ടെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു. ചിലയിടത്ത് ചെറിയ സംഘര്‍ഷങ്ങളും കള്ളവോട്ട് പരാതികളുമുണ്ടായി. കഴക്കൂട്ടത്ത് സിപിഐഎം-ബിജെപി സംഘര്‍ഷമുണ്ടായി. കഴക്കൂട്ടം കാട്ടായിക്കോണത്ത് കാറിലെത്തിയ ബിജെപി പ്രവര്‍ത്തകര്‍ സിപിഎം പ്രവര്‍ത്തകരെ ആ ക്രമിക്കുകയായിരുന്നു. സംഭവത്തില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇവര്‍ സഞ്ചരിച്ച വാഹനവും ആക്രമികള്‍ തകര്‍ത്തിരുന്നു.
നേമത്ത് ബിജെപി-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. യുഡിഎഫ് സ്ഥാനാര്‍ഥി കെ. മുരളീധരന്റെ വാഹനം ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു. വെള്ളായണി സ്റ്റുഡിയോ റോഡ് പരിസരത്തുള്ള വീടുകളില്‍ കയറി വോട്ടഭ്യര്‍ഥന നടത്തിയപ്പോഴായിരുന്നു സ്ഥാനാര്‍ഥിക്കും പ്രവര്‍ത്തകര്‍ക്കും നേരെ ആക്രമ ണമുണ്ടായത്.
സംസ്ഥാനത്ത് ചിലയിടങ്ങളില്‍ യന്ത്രത്തകരാര്‍ മൂലം വോട്ടെടുപ്പ് വൈകി. ധര്‍മ്മടം മണ്ഡലത്തിലെ പിണറായി സ്കൂളില്‍ മുഖ്യമന്ത്രി വോട്ട് ചെ യ്യുന്ന ബൂത്തിലെ വോട്ടിംഗ് മെഷീനില്‍ യന്ത്രത്തകരാറുണ്ടായെങ്കിലും പിന്നീട് തകരാര്‍ പരിഹരിച്ച് പോളിംഗ് പുനരാരംഭിച്ചു. കൈപ്പത്തി ചിഹ്നത്തില്‍ കു ത്തിയാല് വോട്ട് താമരയ്ക്ക് പോകുന്നതായും പരാതി ഉയര്‍ന്നു. കല്‍പ്പറ്റ മണ്ഡലത്തിലെ കണിയാമ്ബറ്റ പഞ്ചായത്തിലെ 54-ാം നമ്ബര്‍ ബൂത്തിലാണ് സംഭവം.
വോട്ടിംഗ് ശതമാനം സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കണക്ക് പുറത്തുവന്നിട്ടില്ല.