കോഴിക്കോട് : ഹാദിയ കേസില്‍ ബിഡിജെഎസ് കക്ഷിചേരുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി. നിര്‍ബന്ധിത മതപരിവര്‍ത്തനം ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ബിഡിജെഎസിന് എന്‍ഡിഎയുമായി പ്രശ്നങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ ചര്‍ച്ചയിലൂടെ പരിഹരിക്കും. ബിഡിജെഎസും കൂടി ഉള്‍പ്പെട്ടതാണ് എന്‍ഡിഎ മുന്നണിയെന്നും അദ്ദേഹം പറഞ്ഞു. വേങ്ങര തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ വോട്ടുകള്‍ മുഴുവന്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.