ആലപ്പുഴ: ചെങ്ങന്നൂരില്‍ ബി.ജെ.പിയുമായി സഹകരിക്കില്ലെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. ബി.ജെ.പിക്ക് കഴിഞ്ഞ തവണ വോട്ട് കിട്ടിയത് ബി.ഡി.ജെ.എസ് കാരണമാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ഇതര കക്ഷികളുടെ യോഗം വിളിക്കും. ബോര്‍ഡ് കോര്‍പ്പറേഷന്‍ സ്ഥാനം കിട്ടാതെ ബിജെപിയുമായി സഹകരിക്കില്ലന്നും അദ്ദേഹം അറിയിച്ചു. എംപി സ്ഥാനം വാഗ്ദാനം ചെയ്തെന്ന വാര്‍ത്തക്കെതിരെ പരാതി നല്‍കും. ബി.ജെ.പിയിലെ ചിലര്‍ വ്യാജ വാര്‍ത്ത സൃഷ്ടിച്ച് അപമാനിക്കാന്‍ ശ്രമിച്ചെന്നും തുഷാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഉത്തരവാദികളായ നേതാക്കള്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെടുമെന്നും തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി.