ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഹകരിക്കില്ലെന്ന് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. ബിജെപിക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വോട്ട് കൂടിയത് ബിഡിജെഎസ് കാരണമാണ്. എന്നാല്‍ നല്‍കിയ വാഗ്ദാനം പാലിക്കാന്‍ എന്‍ഡിഎ തയ്യാറായില്ലെന്നും തുഷാര്‍ പറഞ്ഞു. ബോര്‍ഡ് കോര്‍പറേഷന്‍ സ്ഥാനം കിട്ടാതെ ഇനി ബിജെപിയുമായി സഹകരിക്കില്ല. രാജ്യസഭാ സീറ്റ് ആവശ്യപെട്ടെന്നുള്ള കുപ്രചാരണത്തിന്റെ പുറകില്‍ ചില ബിജെപി നേതാക്കളുമുണ്ട്. വ്യാജ വാര്‍ത്ത സൃഷ്ടിച്ച് തന്നേയും തന്റെ പാര്‍ട്ടിയെയും അപമാനിച്ചവര്‍ക്കെതിരെ രേഖാമൂലം നടപടിക്ക് ആവശ്യപ്പെടും. ബിജെപിയെ കൂട്ടാതെ മറ്റ് കക്ഷികളുടെ യോഗം ചേരുമെന്നും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതുവരെ ബിജെപിയുമായി സഹകരിക്കില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.