ന്യൂഡല്‍ഹി : 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസിന് എട്ട് സീറ്റുകള്‍ വേണമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്. വയനാട്, എറണാകുളം, ചാലക്കുടി, തൃശൂര്‍, ആലപ്പുഴ, മാവേലിക്കര, ഇടുക്കി, ആറ്റിങ്ങല്‍ സീറ്റുകളാണ് ബിഡിജെഎസ് ആവശ്യപ്പെട്ടിരിക്കുന്നത്. ലോക്സഭാ സീറ്റ് വിഭജന വിഷയത്തില്‍ തങ്ങളുടെ നിലപാട് ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ബിഡിജെഎസിനെ ഒപ്പം കൂട്ടാതെ ബിജെപി കേരളത്തില്‍ ജയിക്കില്ലേ എന്ന ചോദ്യത്തിന് അക്കാര്യം ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബോധ്യമായില്ലേ എന്നും തുഷാര്‍ വെള്ളാപ്പള്ളി ചോദിച്ചു. ചതയ ദിനാഘോഷത്തിന്റെ ചടങ്ങുകളില്‍ മുഖ്യാതിഥിയാകാന്‍ പ്രധാനമന്ത്രിയെ ക്ഷണിച്ചുവെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.