വനിതാ മതിലില്‍ വര്‍ഗീയതയില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി

206

ആലപ്പുഴ : സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലില്‍ വര്‍ഗീയതയില്ലെന്ന് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. ആര്‍ക്കും പങ്കെടുക്കാമെന്നും അദ്ദേഹം പറഞ്ഞു. വനിതാ മതില്‍ ശബരിമലയ്ക്ക് എതിരല്ലെന്നും ഈ വിഷയത്തില്‍ എന്‍ഡിഎയില്‍ യാതൊരു ഭിന്നതയുമില്ലെന്നും അടുത്ത തെരഞ്ഞെടുപ്പില്‍ ബിഡിജെഎസ് എന്‍ഡിഎയുമായി ചേര്‍ന്ന് മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല കര്‍മ്മ സമിതി സംഘടിപ്പിച്ച അയ്യപ്പ ജ്യോതിയില്‍ ബിഡിജെഎസസിലെ എഴുപത് ശതമാനം നേതാക്കളും പങ്കെടുത്തിരുന്നുവെന്നും തുഷാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

NO COMMENTS