ചെക്ക് കേസില്‍നിന്ന് കുറ്റവിമുക്തനായ തുഷാര്‍ വെള്ളാപ്പള്ളി ദുബായില്‍നിന്ന് കേരളത്തിലെത്തി.

115

കൊച്ചി: അജ്മാനിലെ ചെക്ക് കേസില്‍നിന്ന് കുറ്റവിമുക്തനായ തുഷാര്‍ വെള്ളാപ്പള്ളി ഞായറാഴ്ച ഒമ്പതു മണിയോടെ കേരളത്തിലെത്തി. ദുബായില്‍നിന്ന് കൊച്ചി വിമാനത്താവളത്തിലിറങ്ങിയ തുഷാറിന് എസ് എന്‍ ഡി പി യൂണിയന്‍ സ്വീകരണം നല്‍കി. ബി ജെ പി നേതാക്കളായ പി കെ കൃഷ്ണദാസ് ഉള്‍പ്പെടെയുള്ളവരും ബി ഡി ജെ എസ്നേതാക്കളും തുഷാറിനെ സ്വീകരിക്കാന്‍ എത്തിയിരുന്നു.

തൃശ്ശൂര്‍ സ്വദേശിയായ നാസില്‍ അബ്ദുള്ള നല്‍കിയ ചെക്ക് കേസിലാണ് തുഷാര്‍ ജയിലിലായത്.എന്നാല്‍ കേസുമായി ബന്ധപ്പെട്ട് നാസില്‍ സമര്‍പ്പിച്ച രേഖകള്‍ യഥാര്‍ഥമല്ലെന്ന് കണ്ടെത്തിയതോടെ തുഷാര്‍ കുറ്റ വിമുക്തനാക്കപ്പെടു കയായിരുന്നു. ജയില്‍മോചിതനായ തുഷാറിന് ആലുവയില്‍ അദ്വൈതാശ്രമത്തിനു സമീപം എസ് എന്‍ ഡി പി യോഗം സ്വീകരണപരിപാടി സംഘടിപ്പിച്ചിട്ടുണ്ട്.

NO COMMENTS