ശ്രീകാര്യത്ത് ബിജെപി സിപിഎം സംഘര്‍ഷം

314

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് സിപിഎം ബിജെപി സംഘര്‍ഷം. ആക്രമത്തില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. ഡിവൈഎഫ് ഐ മേഖല സെക്രട്ടറി വട്ടവിള അരുണ്‍, പ്രസിഡന്റ് അരുണ്‍ ഗാന്ധിപുരം എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇരുവരേയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇലക്‌ട്രിക് പോസ്റ്റില്‍ പോസ്റ്റര്‍ എഴുതുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

NO COMMENTS