തിരുവനന്തപുരം: ജില്ലയിലെ നെയ്യാറ്റിന്‍കര, കാട്ടാക്കട താലൂക്കുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പീഡനക്കേസുമായി ബന്ധപ്പെട്ട് വിന്‍സെന്റ് എംഎല്‍എ അറസ്റ്റിലായതിന് പിന്നാലെ സ്ഥലത്ത് എല്‍ഡിഎഫ്‌യുഡിഎഫ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് പൊലീസ് 144 പ്രഖ്യാപിച്ചത്കേ രള പൊലീസ് ആക്ട് പ്രകാരം തിരുവന്തപുരം ജില്ലാ കളക്ടറാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ഇതോടെ പ്രദേശത്ത് പ്രകടനങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും 15 ദിവസത്തേക്ക് വിലക്ക് ഏര്‍പ്പെര്‍ത്തി.