സാന്‍ഫ്രാന്‍സിസ്കോ: ലോക പ്രസിദ്ധമായ സമൂഹമാധ്യമമായ ട്വിറ്ററിന്‍റെ സിഇഒ ആദം ബെയിന്‍ രാജി വച്ചു. ഇപ്പോള്‍ തത്ക്കാലികമായി ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായി ആന്‍റണി നോട്ടോ ചുമതലയേല്‍ക്കും. കുറച്ചു നാളുകളായി കന്പനി നഷ്ടത്തിലായിരുന്നു പ്രവര്‍ത്തിക്കുന്നത്. ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാനും തീരുമാനിച്ചിരുന്നു. പത്തു കോടിയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ട്വിറ്ററിന്‍റെ വീഡിയോ ആപ്ലിക്കേഷനായ വൈനും കഴിഞ്ഞ ദിവസം പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു. 2013 ജനുവരിയിലാണ് വൈന്‍ എന്ന ആപ്ലിക്കേഷന്‍ ട്വിറ്റര്‍ പുറത്തിറക്കിയത്. ഐഓഎസിലും ആന്‍ഡ്രോയിഡിലും ഇതിന്‍റെ പ്രത്യേക ആപ്ലിക്കേഷന്‍ ലഭിച്ചിരുന്നു. എന്നാല്‍ ഗൂഗിളിന്‍റെ യൂട്യുബിനോട് നടത്തിയ മത്സരത്തില്‍ പരാജയപ്പെട്ടതിനാലാണ് വൈന്‍ നിര്‍ത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.