തിരുവനന്തപുരം : ചാരായം വാറ്റ് നെയ്യാറ്റിൻകരയിൽ 2 പേർ പിടിയിൽ . ലോക്ക്ഡൗൺ സ്പെഷ്യൽ എൻ ഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി എൽ ഷിബുവിന് ലഭ്യച്ച വിവരത്തിന്റ അടിസ്ഥാനത്തിൽ പ്രിവന്റീവ് ഓഫീസർ എസ്. ഷാജികുമാറിന്റെ നേതൃത്വത്തിൽ പിരായുംമൂട് ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ പിരായുംമുട് മാഞ്ചിറ കുരിശടി ക്ക് എതിർവശം കല്ലുവിളവീട്ടിൽ താമസിക്കുന്ന ആൽഫ്രഡ് മകൻ 30 വയസ്സുള്ള അജിത്ഖാൻ എന്നയാളുടെ വീട്ടിൽ നിന്നും ചാരായവും കോടയും വാറ്റുപകരണങ്ങളും പടികൂടി.
അജിത്ത്ഖാനെ ഒന്നാം പ്രതിയായും സഹായി പിരായുംമൂട് മാഞ്ചിറ പറങ്കാല പുത്തൻവീട്ടിൽ ഭാസ്ക്കരൻ മകൻ 45 വയസ്സുള്ള വള്ളിപ്പുലി എന്ന് വിളിക്കുന്ന സാബുവിനെ രണ്ടാം പ്രതിയായും കേസ് എടുത്തു. 10 ലിറ്റർ ചാരായവും 50 ലിറ്റർ കോടയും വാറ്റുപകരങ്ങളും പിടികൂടി . കേസ്സിന്റെ തുടർ നടപടികൾക്കായി നെയ്യാറ്റിൻകര റേഞ്ച് ഓഫീസിലേക്ക് കൈമാറി. പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ രാജേഷ്ഖന്ന,സാജു, പ്രശാന്ത്ലാൽ, നന്ദകുമാർ എന്നിവർ പങ്കെടുത്തു.