കാസര്‍കോട്: പരപ്പച്ചാലില് കുളിക്കാനിറങ്ങിയ ഒരേ കുടുംബത്തിലെ രണ്ട്കുട്ടികള്‍ മുങ്ങിമരിച്ചു. കാവുന്തല സ്വദേശികളായ ആല്വിന് (15), ബ്ലെസന്‍ തോമസ് (20) എന്നിവരാണ് മരിച്ചത് . രണ്ട് പേരും വിദ്യാര്‍ത്ഥികളാണ്.മരിച്ച രണ്ട് പേരും സഹോദരന്മാരുടെ മക്കളാണ്. ചൈത്രവാഹിനിപ്പുഴയില് കുളിക്കാനിറങ്ങിയതായിരുന്നു
ബഹളം കേട്ട് ഓടിക്കൂടിയ നാട്ടൂകാര്‍ ഇരുവരെയും കരക്കെത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിക്ക് വെച്ച് തന്നെ മരിക്കുകയായിരുന്നു.ഇരുവരും. വേലിയേറ്റ സമയത്ത് വെള്ളം കയറിയതാണ് അപകടകാരണം എന്നാണ് സൂചന.