കാസര്‍കോട് വിവാഹ പാർട്ടി സഞ്ചരിച്ചിരുന്ന ബസ് വീടിനു മുകളിലേക്കു മറിഞ്ഞ് രണ്ട് കുട്ടികളും രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരുമാരും മരിച്ചു .

35

കാസര്‍കോട് പാണത്തൂര്‍- സുള്ള്യ റോഡില്‍ പരിയാരത്ത് വിവാഹ പാർട്ടി സഞ്ചരിച്ചിരുന്ന ബസ് വീടിനു മുകളിലേക്കു മറിഞ്ഞ് രണ്ട് കുട്ടികളും രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരു മാണ് മരിച്ചത്.ഞായറാഴ്ച രാവിലെ 12.30 മണിയോടെയാണ് സംഭവം.

സുള്ള്യയില്‍ നിന്നും പാണത്തൂര്‍ എള്ളു കൊച്ചിയിലേക്ക് വിവാഹത്തിന് വന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണംവിട്ട് റോഡിനു താഴെയുള്ള ജോസ് എന്നയാളുടെ വീട്ടിലേക്കാണ് ബസ് പാഞ്ഞ് കയറിയത്. വീട് ഭാഗികമായി തകര്‍ന്നു. വീടിനുള്ളില്‍ ആരും ഇല്ലായിരുന്നു.

മരിച്ച അഞ്ച് പേരുടെ മൃതദേഹങ്ങള്‍ പൂടംകല്ല് താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കു കയാണ്. ഗുരുതരമായി പരിക്കേറ്റ മൂന്നു പേരെ മംഗലാപുരത്തേക്കും മറ്റുള്ളവരെ കാഞ്ഞങ്ങാട്ടെ വിവിധ ആശുപത്രികളിലേക്കും മാറ്റി.

മരിച്ച ആറ് പേരും കര്‍ണാടക സ്വദേശികളാണ്. കുറ്റിക്കോല്‍, കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ നിന്നും അഗ്‌നിരക്ഷാസേനയും നാട്ടുകാരും പൊലിസും രക്ഷാപ്രവര്‍ത്തന ത്തില്‍ എര്‍പ്പെട്ടു.

അര്‍ധമൂല സ്വദേശി നാരായണ നായിക്കിന്റെ മകന്‍ ശ്രേയസ് (13), സുള്ള്യ സ്വദേശി രവിചന്ദ്ര (40), ഭാര്യ ജയലക്ഷ്മി (39), ബെല്‍നാട് സ്വദേശി രാജേഷ് (45), പുത്തൂര്‍ സ്വദേശിനി സുമതി എന്നിവരുടെ മൃതദേഹങ്ങളാണ് പൂടംകല്ലിലുള്ളത്.

ഒരു കുട്ടിയുടെ മൃതദേഹം കാഞ്ഞങ്ങാട് ആശുപത്രിയിലാണുള്ളത്.ബസ്സില്‍ 70 ഓളം പേരുണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

NO COMMENTS