നിരീക്ഷയിൽ സ്ത്രീകളുടെ ദ്വിദിന സർഗോത്സവം ; നർത്തകി രാജശ്രീ വാര്യർ ഉദ്ഘാടനം ചെയ്യുന്നു .

32

തിരുവനന്തപുരം : നിരീക്ഷ സ്ത്രീനാടകവേദിയുടെ രജതജൂബിലി വർഷാചരണത്തിന്റെ ഭാഗമായി സ്ത്രീകളുടെ ദ്വിദിന സർഗോ ത്സവം പ്രമുഖ നർത്തകിയും ഗുരു ഗോപിനാഥ് നടന ഗ്രാമം വൈസ് ചെയർപേഴ്സനും സംഗീതജ്ഞയുമായ ഡോ. രാജശ്രീ വാര്യർ ഇന്ന് ഉദ്ഘാടനം ചെയ്യും .

രാജശ്രീ വാര്യർ എഴുത്തുകാരിയും ജർണലിസത്തിൽ ബിരുദാനന്തര ബിരുദമുള്ളവരുമാണ്. ലോകത്തെമ്പാടും നൃത്ത പരിപാടികൾ അവതരിപ്പിച്ചിട്ടുള്ളതും കേരള സംഗീത നാടക അക്കാദമിയുടെ കലാശ്രീ പുരസ്കാരവും ഭരതനാട്യത്തിൽ ദേശീയ പുരസ്കാരവും നേടിയിട്ടുണ്ട്. കൂടാതെ നർത്തകി, നൃത്തകല, എന്നീ പ്രധാനപ്പെട്ട രണ്ടു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് .

പാർട്ണർ എന്ന സിനിമയിലൂടെ ശ്രദ്ധേയമായ നടി രേവതി പ്രിയ സമ്പത്ത് ആണ് നിരീക്ഷയുടെ നവീകരിച്ച വെബ്സൈറ്റ് ഉദ്ഘാടനം ചെയ്യുന്നത്. സർഗോത്സവത്തിൽ സ്ത്രീകളുടെ സാംസ്‌കാരിക സമ്മേളനവും ചർച്ചയുമുണ്ടാകും . കലാ- സാംസ്ക്കാരിക രംഗത്ത് സ്ത്രീ കർതൃത്വം , പോരാട്ടങ്ങളും നേട്ടങ്ങളും എന്ന വിഷയത്തിലാണ് ചർച്ച.

ബിന്ദു വി. സി (എം.ഡി. കേരള വനിത വികസന കോർപ്പറേഷൻ) ആർ. പാർവതി ദേവി (എഴുത്തുകാരി, സാമൂഹ്യ പ്രവർത്തക) ഗീത നസീർ (തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം) മിനി സുകുമാർ (മെമ്പർ, പ്ലാനിങ് ബോർഡ്) സുജ സൂസൻ ജോർജ് (സമം സംസ്ഥാന പ്രോഗ്രാം കമ്മിറ്റി അധ്യക്ഷ) ആനന്ദി കൃഷ്ണ‌ൻ (ജെൻഡർ അഡ്വൈസർ) മേഴ്സി അലക്സാണ്ടർ (ഡയറക്ടർ, സഖി റിസോഴ്‌സ് സെന്റർ) രേവതി പ്രിയ സമ്പത്ത് എന്നിവരാണ് ചർച്ചയിൽ പങ്കെടുക്കുന്നവർ

സ്വര തരംഗിണി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക് സംഘടിപ്പിക്കുന്ന ഗാന സന്ധ്യയും, നൃത്തവും ശേഷം ക്യാമ്പ് ഫയറും ഉണ്ടാകും .

സുധി ദേവയാനിയാണ് നിരീക്ഷ സ്ത്രീ നാടകവേദിയുടെ ഡയറക്ടർ . കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ഡ്രാമ ആൻഡ് ഫൈൻ ആർട്‌സിൽ നിന്ന് തിയേറ്റർ ആർട്ട്സിൽ ബിരുദം, കൂടാതെ ബിരുദാനന്തര ബിരുദവും, എം.ഫിലും കരസ്ഥമാക്കിയ ഇവർ
ദേശീയ -അന്തർദേശീയ നാടകോത്സവങ്ങളിൽ പങ്കെടുത്തിട്ടുള്ളതും പ്രവാചക, പുനർ-ജനി, ആണുങ്ങൾ ഇല്ലാത്ത പെണ്ണുങ്ങൾ തുടങ്ങിയ നാടകങ്ങൾ ഉൾപ്പെടെ 25 ഓളം നാടകങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമിയുടെ നാടകത്തി നുള്ള പുരസ്കാരവും നിരീക്ഷ സ്ത്രീ നാടകവേദിയുടെ സ്ഥാപകാംഗവുമാണ് സുധി ദേവയാനി.

സർഗോത്സവം സംഘടിപ്പിച്ചിരിക്കുന്നത് നിരീക്ഷ സ്ത്രീ നാടകവേദിയാണ്. തിരുവനന്തപുരം മലയം ചൂഴാറ്റുകോട്ട ഐത്തി ക്കോണം, നിരക്ഷാ ക്യാമ്പസിലാണ് സർഗോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ന് ( സെപ്റ്റംബർ 11 ) വൈകു .5 ന് തുടങ്ങി നാളെയാണ് (സെപ്റ്റംബർ 12 ) സമാപനം.

NO COMMENTS

LEAVE A REPLY