ജനറല്‍ ആശുപത്രി ജീവനക്കാര്‍ക്ക് ടു ലെവല് ഡ്യൂട്ടി സംവിധാനം

44

കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഒരു വിഭാഗം ജീവനക്കാര്‍ക്ക് ടു ലെവല് ഡ്യൂട്ടി സംവിധാനം ഏര്‍്‌പ്പെടുത്തി. ഇതനുസരിച്ച് ജീവനക്കാര്‍ രാവിലെ 7.30 മുതല്‍ വൈകീട്ട് 6.30 വരെയും, 6.30 മുതല്‍് പിറ്റേന്ന് 7.30 വരെയും രണ്ട് ഷിഫ്ടുകളായി പ്രവര്ത്തിക്കും.നേരത്തേ മൂന്ന് ഷിഫ്റ്റ് ഡ്യൂട്ടിയാണ്് ഉണ്ടായിരുന്നത്. ഏഴ് ദിവസം ജോലി ചെയ്താല്‍ ഏഴ് ദിവസം അവധി ലഭിക്കും.

73 സ്റ്റാഫ് നഴ്‌സുമാര്‍,27 നഴ്‌സിങ്് അസിസ്റ്റന്റുമാര്‍,35 ശുചീകരണ ജോലിക്കാര്‍്, നാല്പാരാമെഡിക്കല് ജീവനക്കാര്, ഓര്‍തോ പീഡിക്‌സ് വിഭാഗത്തിലെ രണ്ട് ഡോക്ടര്‍മാര്‍് എന്നിവര്‍ക്കാണ് ആദ്യഘട്ടമെന്ന നിലയില്‍് ഈ സംവിധാനം ഏര്‌പ്പെടുത്തിയിരിക്കുന്നത്.

കോവിഡ് 19 പശ്ചാത്തലത്തില്‍ രോഗികളുമായി സമ്പര്‍്ക്കമുണ്ടായി ഒരു വാര്‍ഡിലെ ജീവനക്കാര്‍ ക്വാറന്‍ൈനില്‍ പോകേണ്ട സാഹചര്യമുണ്ടായാല്‍ ബദല് ടീമിനെ ഒരുക്കി നിര്‍്ത്തുക, ജീവനക്കാര്‍ ആശുപത്രിയില്‍ ചെലവഴിക്കുന്ന സമയം പരമാവധി കുറച്ച് അണുബാധയുണ്ടാകാനുള്ള സാധ്യത കുറയ്ക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ സംസ്ഥാന തലത്തില്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍് പ്രസിദ്ധീകരിച്ചിരുന്നു.

നിര്‍്‌ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ പരിഷ്‌കാരമെന്ന് കാസര്‍കോട ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. കെ.കെ രാജാറാം പറഞ്ഞു. ജില്ലയില് ആദ്യമായി ടു ലെവല് ഡ്യൂട്ടി സംവിധാനം ഏര്‍്‌പ്പെടുത്തിയത് കാസര്‍കോട്് ജനറല്‍ ആശുപത്രിയിലാണ്. പ്രതിവാര അവധി, പൊതു അവധി, അവധി ദിനത്തില് ജോലി ചെയ്താല്‍് ലഭിക്കുമായിരുന്ന കോമ്പന്‍ സേറ്ററി അവധി എന്നിവ ഈ കാലയളവില് ലഭിക്കില്ല.

NO COMMENTS