42 , 44 , വയസുള്ള രണ്ട് മലയാളി യുവതികള്‍ കൂടി ശബരിമല ദര്‍ശനത്തിനെത്തി.

134

പമ്പ : പെരിന്തല്‍മണ്ണ സ്വദേശി ബിന്ദു, കണ്ണൂര്‍ സ്വദേശി കനക ദുര്‍ഗ എന്നിവരാണ് മലകയറുന്നത്. അപ്പാച്ചിമേട്ടില്‍ പ്രതിഷേധക്കാാര്‍ ഇവരെ തടഞ്ഞുവെച്ചിരിക്കുകയാണ്. ശരണംവിളിയുമായാണ് പ്രതിഷേധക്കാര്‍ അപ്പാച്ചിമേടിലെത്തിയത്. പോലീസ് പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച്‌ മാറ്റി.

42ഉം 44ഉം വയസുള്ള സ്ത്രീകളാണിവര്‍. പുലര്‍ച്ചെ 3.30ഓടെയാണ് ഇവര്‍ പമ്ബയിലെത്തിയത്. പോലീസിനെ മുന്‍കൂട്ടി അറിയിച്ചിരുന്നില്ല, സുരക്ഷ ആവശ്യപ്പെട്ടിരുന്നില്ലെങ്കിലും പോലീസ് സംരക്ഷണം നല്‍കുകയായിരുന്നു. അയ്യപ്പ ദര്‍ശനം നടത്താതെ മടങ്ങില്ലെന്ന നിലപാടില്‍ ഉറച്ച്‌ നില്‍ക്കുകയാണ് യുവതികള്‍.

ഞായറാഴ്ച ചെന്നൈയില്‍ നിന്നുള്ള മനിതി സംഘടനയുടെ നേതൃത്വത്തില്‍ 11 അംഗ സംഘം ദര്‍ശനത്തിനെത്തിയിരുന്നെങ്കിലും കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങുകയായിരുന്നു. ആറ് മണിക്കൂര്‍ നീണ്ട നാടികീയ സംഭവങ്ങള്‍ക്കും സംഘര്‍ഷത്തിനുമൊടുവിലാണ് ശബരിമല ദര്‍ശനത്തിനെത്തിയ പതിനൊന്നംഗ മനിതി സംഘം മടങ്ങിയത്. പോലീസ് നിര്‍ബന്ധിച്ച്‌ തിരികെ അയക്കുകയായിരുന്നെന്നും ഉടന്‍ തിരികെ എത്തുമെന്നും യുവതികള്‍ അറിയിച്ചിരുന്നു.

NO COMMENTS