മലപ്പുറം ജില്ലയിലെ കവളപ്പാറയില്‍ ഇന്ന് രണ്ടുപേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു

165

കോഴിക്കോട്: ഉരുള്‍പൊട്ടലുണ്ടായ മലപ്പുറം ജില്ലയിലെ കവളപ്പാറയില്‍ തിരച്ചില്‍ പുരോഗമിക്കുന്നു. ഇന്ന് രണ്ടുപേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇതോടെ പുറത്തെടുത്ത മൃതദേഹങ്ങളുടെ എണ്ണം പതിനഞ്ചായി.

63 പേര്‍ മണ്ണിനടിയില്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന. കൂടുതല്‍ യന്ത്രങ്ങള്‍ ഉപയോഗിച്ച്‌ തിരച്ചില്‍ നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വീടുകള്‍ എവിടെയൊക്കെയാണ് ഉണ്ടായിരുന്നതെന്ന് തിരിച്ചറിയാന്‍ സാധിക്കാത്തത് തിരച്ചിലിനെ ബാധിക്കുന്നുണ്ട്.

വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ പുത്തുമലയിലും തിരച്ചില്‍ തുടരുകയാണ്. ഇതുവരെ 10 മൃതദേഹങ്ങള്‍ കണ്ടെത്തി. ഇനി ഏഴുപേരെ കൂടി കണ്ടെത്താനുണ്ട്. ഉരുള്‍പൊട്ടലുണ്ടായ സ്ഥലം വിവിധ ഭാഗങ്ങളായി തിരിച്ച്‌ ഓരോയിടത്തായി പരിശോധന നടത്താനുള്ള ശ്രമമാണ് നടക്കുന്നത്. നാല് മണ്ണുമാന്തിയന്ത്രങ്ങള്‍ തിരച്ചില്‍ നടത്തുന്നുണ്ട്.

NO COMMENTS