മെര്‍സ് കൊറോണ വൈറസ് ബാധിച്ച്‌ രണ്ടു പേര്‍ മരിച്ചു.

205

മസ്ക്കറ്റ്: ഒമാനില്‍ മെര്‍സ് കൊറോണ വൈറസ് ബാധിച്ച്‌ രണ്ടു പേര്‍ മരിച്ചു. ഇതുവരെ അഞ്ച് പേരാണ് രാജ്യത്ത് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.മെര്‍സ് കൊറോണ വൈറസ് കണ്ടെത്തിയതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന രണ്ടു പേര്‍ കഴിഞ്ഞ ദിവസം മരണപെട്ടതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.കഴിഞ്ഞ ആഴ്ച നാല് പേരില്‍ കൊറോണ വൈറസ് കണ്ടെത്തിയിരുന്നുവെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. അതേ സമയം, വൈറസ് കൂടുതല്‍ പേരിലേക്ക് വ്യാപിക്കുന്നത് തടയുവാന്‍ ആരോഗ്യകരമായ ശീലങ്ങള്‍ അനുഷ്ഠിക്കുന്നതിനു മന്ത്രാലയത്തിനു കീഴില്‍ ബോധവത്കരണവും മുന്‍കരുതല്‍ നടപടികളും രാജ്യത്തു പുരോഗമിച്ചു വരികയാണ്.

NO COMMENTS