കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ വിവാഹനിശ്ചയത്തിൽ പങ്കെടുത്ത രണ്ടുപേർ മരിച്ചു

91

കൊച്ചി : തൊടുപുഴയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ വിവാഹനിശ്ചയത്തിൽ പങ്കെടുത്ത രണ്ടുപേർ മരിച്ചു. ചടങ്ങില്‍ പങ്കെടുത്ത 18 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു . രണ്ടുപേര്‍ മരിച്ചു. വധുവിന്റെ ബന്ധു ക്കളായ സി എസ് പുന്നൂസ് (77), ജോസഫ് സ്റ്റീഫന്‍ (84) എന്നിവരാണ് മരിച്ചത്. ഏപ്രില്‍ 19ന് ചുങ്കത്തായിരുന്നു വിവാഹ നിശ്ചയം നടന്നത് .വിവാഹനിശ്ചയത്തില്‍ ബന്ധുക്കളും അയല്‍ക്കാരുമുള്‍പ്പടെ 150 പേര്‍ പങ്കെടുത്തു .

വിവാഹനിശ്ചയം ഏപ്രില്‍ 19നും കല്യാണം ഏപ്രില്‍ 22ന് ഏറ്റുമാനൂരില്‍ വച്ചുമായിരുന്നു .അതെസമയം വിവാഹത്തിന് പിന്നാലെ പങ്കെടുത്തവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ഇത്തരമൊരു ചടങ്ങുകള്‍ നടന്നതായി അറിഞ്ഞതെന്ന് സ്ഥലത്തെ കൗണ്‍സിലര്‍ പറയുന്നു.

ഒരു കുടുംബത്തിലെ ആറ് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചെന്നും . കുടുംബാംഗങ്ങള്‍ പലരും ആശുപത്രിയില്‍ ചികിത്സയിലാണെന്നും ചിലര്‍ വെന്റിലേറ്ററിലാണെന്നും കൗണ്‍സിലര്‍ പറയുന്നു.

NO COMMENTS